തിരുവനന്തപുരം: കസ്റ്റംസ് പ്രിവന്റീവ് ഓഫിസിനേർപ്പെടുത്തിയ സുരക്ഷ പിൻവലിച്ചു. സിആർപിഎഫ് സുരക്ഷയാണ് പിൻവലിച്ചത്. ഇന്നലെയാണ് സിആർപിഎഫ് ഉദ്യോഗസ്ഥരെ തിരികെ വിളിച്ചത്. എന്നാൽ സിഐഎസ്എഫ് സുരക്ഷയ്ക്ക് കാത്തിരിക്കുകയാണ് കസ്റ്റംസ്. സിഐഎസ്എഫിനെ നിയോഗിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.
നേരത്തെ സിആർപിഎഫ് സുരക്ഷ പിൻവലിച്ച് പകരം സംസ്ഥാന പൊലീസിന്റെ സഹായം തേടാൻ കേന്ദ്രം നിർദേശിച്ചിരുന്നു. എന്നാൽ ഇതിൽ അതൃപ്തി അറിയിച്ച് കസ്റ്റംസ് നൽകിയ പരാതിയെ തുടർന്നാണ് വീണ്ടും സിആർപിഎഫ് സുരക്ഷ ഏർപ്പെടുത്തുന്നത്.
കഴിഞ്ഞ വർഷം ഡിസംബറിലാണ് കസ്റ്റംസിന് സിആർപിഎഫ് സുരക്ഷയേർപ്പെടുത്തിക്കൊണ്ട് കേന്ദ്ര അഭ്യന്ത്ര മന്ത്രാലയം ഉത്തരവിറക്കിയത്. സ്വർണക്കടത്ത് അന്വേഷിക്കുന്ന സംഘത്തിനായിരുന്നു സുരക്ഷ നൽകിയത്.
അതേസമയം കഴിഞ്ഞ ദിവസമാണ് കസ്റ്റംസ് കമ്മീഷ്ണർക്കെതിരെ ആക്രമണത്തിന് ശ്രമമുണ്ടായത്. എന്നാൽ സംഭവത്തിൽ ദുരൂഹതയില്ലെന്നും, ആക്രമിക്കാൻ ശ്രമിച്ചവർക്ക് സ്വർണക്കടത്ത്, ഹവാല എന്നിവയുമായി ബന്ധമില്ലെന്നും പൊലീസ് അറിയിച്ചിരുന്നു.