കൊച്ചി: കൂടുതല്‍ ജനപിന്തുണ ആര്‍ജിക്കാനാവശ്യമായ നടപടികള്‍ സംസ്ഥാന ബിജെപി നേതൃത്വം സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ പരമാവധി ജനങ്ങളിലേക്ക് എത്തിക്കണെമന്ന് ബിജെപി കോര്‍ കമ്മിറ്റിയില്‍ യോഗത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ സാഹചര്യം വിലയിരുത്തനാണ് കമ്മിറ്റി ചേര്‍ന്നത്.
അമ്പലമുകളിലെ പൊതുപരിപാടികള്‍ക്ക് ശേഷം നാലരയോടെയാണ് പാര്ട്ടിയോഗത്തിലെത്തിയത്.കേരളത്തിലെ സംഘടനചുമതലയുള്ള സിപി രാധകൃഷ്ണന്, തിരഞ്ഞെടുപ്പ്കാര്യ ചുമതലക്കാരന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, കര്‍ണാടക ഉപമുഖ്യമന്ത്രിയും തിരഞ്ഞെടുപ്പ്കാര്യ സഹചുമതലക്കാരന്‍ സി എന്‍ അശ്വഥ്നാരയണ്, സംഘടനാ സഹ പ്രഭാരിയും കര്‍ണാടക എംഎല്‍എയുമായ വി സുനില്‍കുമാര്‍ എന്നിവരും യോഗത്തിനെത്തി.
ദക്ഷിണേന്ത്യയില്‍ കര്‍ണാടക ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ അധികാരം പിടിക്കാന്‍ ബിജെപിക്ക് സാധിച്ചിരുന്നില്ല. തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനം നിയമസഭ തിരഞ്ഞെടുപ്പിലും പ്രകടമാക്കാനാണ് ബിജെപി ശ്രമം. അതിന് പ്രധാനമന്ത്രിയുടെ സാന്നിധ്യം ഊര്‍ജം നല്‍കുമെന്നാണ് പാര്‍ട്ടി കരുതുന്നത്.