തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കി​ല്ലെ​ന്ന് മു​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി ജി​ജി തോം​സ​ണ്‍. നിയമസഭാ തെരഞ്ഞെടുപ്പിൽ ജിജി തോംസൺ മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായതിന് പിന്നാലെയാണ് പ്രതികരണം. നിയമസഭയിലേക്ക് മത്സരിക്കാൻ 65 വയസ് പ്രായപരിധി വയ്ക്കണമെന്നാണ് അദ്ദേഹത്തിന്‍റെ നിർദ്ദേശം.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജി​ജി തോം​സ​ണ്‍ മ​ത്സ​രി​ക്കു​മെ​ന്ന് അ​ഭ്യൂ​ഹ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി അ​ദ്ദേ​ഹം രം​ഗ​ത്തെ​ത്തി​യ​ത്. മത്സരിക്കാൻ നേ​താ​ക്ക​ളാ​രും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ലും മ​ത്സ​രി​ക്കാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പതിനഞ്ച് വർഷം മുൻപ് ലോക്സഭയിലേക്ക് മത്സരിക്കാൻ നിർദ്ദേശം വന്നിരുന്നു. അന്നും താൻ വേണ്ടന്ന് വച്ചു. കേന്ദ്രത്തിലും സംസ്ഥാനത്തും ഇനിയും ജോലി ചെയ്യാൻ അവസരം വന്നാൽ ചെയ്യാൻ തയ്യാറാണെന്നും ജിജി തോംസൺ വ്യക്തമാക്കി.