തിരുവനന്തപുരം: കൊറോണക്കാലത്തെ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സാലറി കട്ട് വഴി സർക്കാർ പിടിച്ച തന്റെ ഒരു മാസത്തെ ശമ്പളം ഉടൻ മടക്കി നൽകണമെന്ന് ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്തയുടെ രഹസ്യകത്ത്. ഈ മാസം 28 നു വിരമിക്കുന്നതു ചൂണ്ടിക്കാട്ടിയാണു വിശ്വാസ് മേത്ത ധനസെക്രട്ടറിക്കു കത്ത് നൽകിയത്.
സാലറി കട്ട് വഴി പിടിച്ച ശമ്പളം ജൂൺ ഒന്നിനു മുൻപു വിരമിക്കുന്നവർക്കെല്ലാം ജൂൺ മുതൽ 5 മാസ ഗഡുക്കളായി മടക്കി നൽകാനാണു സർക്കാർ തീരുമാനം. കൂടാതെ സാലറി കട്ടിനു വിധേയരായ അഞ്ചര ലക്ഷം സർക്കാർ ജീവനക്കാർക്കും ജൂൺ മുതൽ ആ തുക പിൻവലിക്കാമെന്നാണ് നിർദേശം.
തന്റെ ശമ്പളം ഉടൻ വേണമെന്ന ചീഫ് സെക്രട്ടറിയുടെ ആവശ്യത്തിനു സർക്കാർ വഴങ്ങിയെന്നാണു സൂചന. വിരമിക്കുന്നതിനു പിന്നാലെ രണ്ടര ലക്ഷത്തോളം രൂപ ശമ്പളത്തിൽ വിശ്വാസ് മേത്തയെ മുഖ്യ വിവരാവകാശ കമ്മിഷണറായി നിയമിക്കാൻ കഴിഞ്ഞയാഴ്ച സർക്കാർ തീരുമാനിച്ചിരുന്നു.