മുംബൈ: കിടപ്പറയില്‍ ഭാര്യയെയും സഹോദരീ ഭര്‍ത്താവിനെയും ഒന്നിച്ച് കണ്ടതോടേ ഇരുവരെയും വെട്ടിക്കൊലപ്പെടുത്തി 45കാരന്‍. ഞായറാഴ്ച മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ സഫാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം ഉണ്ടായത്. ദിലീപ് താക്കൂര്‍ എന്ന യുവാവാണ് കിടപ്പറയില്‍ ഭാര്യയെയും സഹോദരി ഭര്‍ത്താവിനെയും കണ്ടതിനെ തുടര്‍ന്ന് ഇരുവരെയും കൊലചെയ്തത്.
സംഗീത എന്ന 40 കാരിയും ശ്രാവണെന്ന 42കാരനുമാണ് കൊലചെയ്യപ്പെട്ടത്. സംഗീതയും ശ്രാവണുമായുള്ള ബന്ധത്തെ തുടര്‍ന്ന് യുവതിയും ഭര്‍ത്താവ് ദിലീപും പലപ്പോഴും വഴക്കിട്ടിരുന്നു. കൂലിപ്പണിക്കാരനായ ദിലീപ് ഞായറാഴ്ച ജോലികഴിഞ്ഞ് നേരത്തെ വീട്ടില്‍ എത്തുകയായിരുന്നു. ഈ സമയം ഭാര്യയ്ക്ക് ഒപ്പം കിടക്ക പങ്കിടുന്ന സഹോദരി ഭര്‍ത്താവിനെയാണ് കണ്ടത്.
പ്രകോപിതനായ ദിലീപ് ഇരുവരെയും മഴു ഉപയോഗിച്ച് വെട്ടുകയായിരുന്നു. സംഗീതയും ശ്രാവണ്‍ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. കൊല നടത്തിയ ശേഷം ദിലീപ് മൃതദേഹങ്ങള്‍ക്ക് ഒപ്പം കുറച്ച് മണിക്കൂറുകള്‍ ഇരിക്കുകയും ചെയ്തു. ഇവരുടെ വീട്ടില്‍ എത്തിയ അയല്‍വാസിയാണ് കൊലപാതക വിവരം പോലീസിനെ അറിയിച്ചത്.