ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത മുഖ്യ വിവരാവകാശ കമ്മീഷണറാകും

തിരുവനന്തപുരം: ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത മുഖ്യ വിവരാവകാശ കമ്മീഷണറാകും. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമമന്ത്രി എന്നിവർ ഓൺ ലൈൻ വഴി നടത്തിയ യോഗത്തിലാണ് തീരുമാനം.

ചീഫ് സെക്രട്ടറി സ്ഥാനം ഈ മാസം 28ന് വിരമിക്കാനിരിക്കെയാണ് പുതിയ നിയമനം. അപേക്ഷകരായ 14 പേരിൽ നിന്നാണ് മേത്തയെ തിരഞ്ഞെടുത്തത്. വിൻസൻ എം.പോൾ വിരമിച്ചതിനുശേഷം ഈ പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു