പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൊല്ലം ചടയമം​ഗലത്താണ് സംഭവം. മൊബൈൽ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷമായിരുന്നു പീഡനം. യുവാവിനെ ചടയമം​ഗലത്ത് വച്ചാണ് പൊലീസ് പിടികൂടിയത്.

ചടയമംഗലം നെട്ടതറ സ്വദേശി ഷാരോൺ ദേവ് എന്ന 21കാരനാണ് അറസ്റ്റിലായത്. മൊബൈൽ ഫോൺ വഴിയാണ് ഷാരോൺ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. പീന്നീട് കുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത നേരത്ത് വരുന്നത് പതിവാക്കി. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ രക്ഷകർത്താക്കളെ വിവരം അറിയിച്ചു.

വീട്ടുകാർ തുടർന്ന് പൊലീസിൽ പരാതി നൽകി. വൈദ്യ പരിശോധനയിൽ കുട്ടി ശാരീരിക പീഡനത്തിന് ഇരയായതായി തെളിഞ്ഞു. ഇതോടെയാണ് ഷാരോണിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു