ശമ്പളപരിഷ്‌കരണം; സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സൂചനാ പണിമുടക്ക് നാളെ

തിരുവനന്തപുരം: ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ടുകൊണ്ട് സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ നാളെ മൂന്ന് മണിക്കൂർ സൂചനാ പണിമുടക്ക് നടത്തും. രാവിലെ എട്ടു മണി മുതൽ പതിനൊന്ന് വരെയാണ് സൂചനാ പണിമുടക്ക്. സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാർ 2016 മുതലുള്ള ശമ്പളക്കുടിശ്ശിക ഇതുവരെ നൽകിയിട്ടില്ല. മറ്റ് സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണവും ശമ്പളക്കുടിശ്ശികയും സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കൊറോണ മുന്നണിപ്പോരാളികളായ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർക്കെതിരെയുള്ള കടുത്ത അവഗണന സർക്കാർ തുടരുകയാണെന്ന് സംഘടനകൾ പറയുന്നു.

അലവൻസ് പരിഷ്‌കരണത്തോടെ ശമ്പളക്കുടിശ്ശിക എന്ന് നൽകുമെന്ന് പോലും സർക്കാർ അറിയിച്ചിട്ടില്ലെന്നും സംഘടനകൾ ആരേപിക്കുന്നു. ഇനിയും ആവശ്യങ്ങൾ അംഗീകരിക്കുന്നില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നാണ് ഡോക്ടർമാരുടെ നിലപാട്. പണിമുടക്കിൽ നിന്ന്

അത്യാഹിത, അടിയന്തര ചികിത്സാ വിഭാഗങ്ങളും കൊറോണ ചികിത്സയും ഒഴിവാക്കിയിട്ടുണ്ട്. ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, 2016 മുതൽ ലഭിക്കേണ്ട അരിയർ നൽകുക എന്നിവയാണ് ഡോക്ടർമാരുടെ ആവശ്യങ്ങൾ.