വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വിനോദസഞ്ചാരിയായ യുവതി മരിച്ചു

കൽപ്പറ്റ: വയനാട് മേപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വിനോദസഞ്ചാരി മരിച്ചു. കണ്ണൂർ സ്വദേശി ഷഹാന (26)യാണ് മരിച്ചത്. മേപ്പാടി എളമ്പിലേരി സ്വകാര്യ റിസോർട്ടിലെ ടെൻ്റിൽ താമസിക്കുമ്പോഴാണ് കാട്ടാന ആക്രമണമുണ്ടായത്.

ഇന്ന് (ശനിയാഴ്ച) രാത്രി ഒമ്പതോടെയാണ് ദാരുണമായ സംഭവം.രാത്രി ടെൻ്റിന് സമീപം എത്തിയ ആനയുടെ അപ്രതീക്ഷിത ആക്രമണത്തിൽ നിന്ന് യുവതിയെ രക്ഷിക്കാനായില്ല. കണ്ണൂർ ചേലേരി സ്വദേശിനിയാണ് ഷാഹിന.