ചാലക്കുടി: സുപ്രീം കോടതി ജഡ്ജി ചമഞ്ഞ് പാലിയേക്കര സ്വദേശിയിൽനിന്നു 12.5 ലക്ഷം രൂപ തട്ടിയെടുത്തയാൾ പോലീസ് പിടിയിലായി. കണ്ണൂർ ചിറയ്ക്കൽ പുതിയതെരുവിൽ കവിതാലയം വീട്ടിൽ ജിഗീഷ് (37) ആണ് അറസ്റ്റിലായത്.
ക്രെയിൻ സർവീസ് സ്ഥാപനത്തിന്റെ ക്രെയിൻ റോപ്പ് പൊട്ടിവീണ് ഒരാൾ മരിച്ചതുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കിത്തരാമെന്നു പറഞ്ഞാണ് പണം തട്ടിയത്. അപകടമരണവുമായി ബന്ധപ്പെട്ട് പാലിയേക്കരയിലുള്ള ക്രെയിൻ സർവീസ് സ്ഥാപനത്തിനെരിരേ 2019ൽ പുതുക്കാട് പോലീസ് കേസ് എടുത്തിരുന്നു.
ഈ കേസ് റദ്ദാക്കിത്തരാമെന്നും തനിക്ക് പരിചയത്തിലുള്ള ഒരു സുപ്രീം കോടതി ജഡ്ജിയുണ്ടെന്നും പറഞ്ഞ് ഒരാൾ ക്രെയിൻ സർവീസ് ഉടമസ്ഥരെ സമീപിച്ചു. തുടർന്ന് ടോൾ പ്ലാസയ്ക്കു സമീപം ബെൻസ് കാറിൽ ജഡ്ജി ചമഞ്ഞെത്തിയാണു ജിഗീഷ് പണം ആവശ്യപ്പെട്ടത്. സുപ്രീം കോടതി ജഡ്ജി ആയതിനാൽ തുക അക്കൗണ്ട് വഴി വാങ്ങുന്നത് പ്രൊട്ടോകോൾ ലംഘനമാണെന്നും നേരിട്ട് നൽകണമെന്നാണ് ആവശ്യപ്പെട്ടത്