സംസ്ഥാനത്ത് ഇനി മുതൽ എല്ലാ ശനിയാഴ്ചകളും പ്രവർത്തി ദിവസം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ എല്ലാ ശനിയാഴ്ചകളും പ്രവർത്തി ദിവസമായിരിക്കും. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് ആക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഈ ശനിയാഴ്ച മുതൽ ഇത് പ്രാബലത്തിൽ വരും തുടര്‍ന്നുള്ള എല്ലാ ശനിയാഴ്ചകളും പ്രവര്‍ത്തി ദിവസമായിരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി.

സർക്കാർ, അർദ്ധ സർക്കാർ, സ്വയംഭരണ സ്ഥാപനങ്ങളെല്ലാം ഈ ശനിയാഴ്ച മുതൽ പ്രവർത്തിക്കും. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ നേരത്തെ ശനിയാഴ്ചകളിൽ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്.