തിരുവനന്തപുരം: കൊറോണയെ പ്രതിരോധിക്കാന്‍ രാജ്യം ലോക്ക് ഡൗണിലായിട്ട് രണ്ടാഴ്ച പിന്നിടുന്നു. ലോക്ക് ഡൗണ്‍ കാലത്ത് കുറ്റകൃത്യങ്ങളില്‍ ഗണ്യമായ കുറവുണ്ടായിരിക്കുകയാണെന്ന് കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. പൊതുഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തിവെച്ചും ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് തടഞ്ഞും കൊറോണ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ സജീവമാകുകയാണ് പൊലീസ്. കുറ്റകൃത്യങ്ങളിലും കുറ്റവാളികളുടെ എണ്ണത്തിലും ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ വന്‍ കുറവാണ് ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു.