ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്ന രജനികാന്തിന്‍റെ തീരുമാനം നിരാശാജനകമെന്ന് കമല്‍ഹാസന്‍. രജനി രാഷ്ട്രീയത്തിലേക്ക് വരണമെന്ന് തന്നെയാണ് തന്റെ ആഗ്രഹം. ചെന്നൈയിൽ എത്തിയാൽ ഉടൻ രജനികാന്തിനെ കാണും. എന്നാല്‍ രജനികാന്തിന്‍റെ ആരോഗ്യവും മുഖ്യമെന്ന് കമൽ പറഞ്ഞു.
രാഷ്ട്രീയ പ്രവേശനത്തിലേക്കെന്ന തീരുമാനത്തിൽ ഉറച്ച് നിന്ന നിമിഷത്തിലാണ് അപ്രതീക്ഷിതമായി രജനീകാന്ത് പിൻവാങ്ങിയത്. ആരോഗ്യ പ്രശ്നങ്ങളും തീവ്ര കൊറോണ വ്യാപനവും കണക്കിലെടുത്താണ് രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് രജനികാന്ത് പിന്‍വാങ്ങുന്നതെന്നും ഏറെ വേദനയുണ്ടെന്നും മറ്റ് വഴികളില്ലെന്നും താരം പത്രക്കുറിപ്പില്‍ വിശദീകരിച്ചു.ദിവസങ്ങൾക്ക് മുമ്പ് ആശുപത്രിയിലായത് ദൈവത്തിന്‍റെ മുന്നറിയിപ്പായി കാണുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. .
നാല് വർഷം മുമ്പ് നടന്ന വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും പ്രായവും കണക്കിലെടുത്ത് സമ്പൂര്‍ണ്ണ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചത്. രജനികാന്തിനെ മുൻനിർത്തി നിർണായക നീക്കങ്ങൾക്ക് ബിജെപി ലക്ഷ്യമിട്ടിരിക്കേയാണ് താരത്തിന്‍റെ പിൻമാറ്റം.