ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്സ്മെന്റ് കുറ്റപത്രം സമർപ്പിച്ചു. പ്രാഥമിക കുറ്റപത്രമാണ് ബെംഗളൂരു സെഷൻസ് കോടതിയിൽ സമർപ്പിച്ചത്.
ഒക്ടോബർ 29 ന് അറസ്റ്റിലായ ബിനീഷിനെതിരെ 60 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ സ്വാഭാവിക ജാമ്യം ലഭിക്കും. ഇത് തടയാൻ കൂടിയാണ് എൻഫോഴ്സ്മെന്റ് നടപടി.
നിലവിൽ പരപ്പന അഗ്രഹാര ജയിലിലാണ് ബിനീഷ് കോടിയേരി റിമാൻഡിൽ കഴിയുന്നത്. കേസിൽ ജാമ്യാപേക്ഷ തള്ളിയ സെഷൻസ് കോടതി നടപടിക്കെതിരെ ബിനീഷ് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.