കൊ​​ല്ല​​പ്പെ​​ട്ട യൂ​​ത്ത് കോ​​ണ്‍ഗ്ര​​സ് നേ​​താ​​വ് ഷുഹൈബിന്റെ നാ​​ട്ടി​​ല്‍ മു​​സ്​​​ലിം ലീഗിന്​ വിജയം

മ​​ട്ട​​ന്നൂ​​ര്‍ (ക​ണ്ണൂ​ര്‍): കൊ​​ല്ല​​പ്പെ​​ട്ട യൂ​​ത്ത് കോ​​ണ്‍ഗ്ര​​സ് നേ​​താ​​വ് ഷുഹൈബിന്റെ നാ​​ട്ടി​​ല്‍ മു​​സ്​​​ലിം ലീഗിന്​ വിജയം. ഷുഹൈബിന്റെ നാടായ കീ​​ഴ​​ല്ലൂ​​ര്‍ പ​​ഞ്ചാ​​യ​​ത്തി​​ലെ ര​​ണ്ടാം വാ​​ര്‍ഡ് എ​​ട​​യ​​ന്നൂ​​രി​​ലും​ കൊല്ലപ്പെട്ട സ്​ഥലമായ തെരൂരിലും യുഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടി​ സ്​ഥാനാര്‍ഥികളാണ്​ വിജയിച്ചത്​.

എടയന്നൂരില്‍ ലീഗ്​​ സ്​ഥാനാര്‍ഥി ഷബീര്‍ എടയന്നൂര്‍ 240 വോട്ടിനാണ് വിജയിച്ചപ്പോള്‍ തെരൂരില്‍ യുഡിഎഫ് പിന്തുണച്ച വെല്‍ഫെയര്‍ പാര്‍ട്ടി സ്​ഥാനാര്‍ഥി കൗലത്ത്​ ടീച്ചറാണ്​ വിജയിച്ചത്​.

എടയന്നൂരില്‍ ലീഗ്​-കോണ്‍ഗ്രസ്​ പാ​​ര്‍​​ട്ടി​​ക​​ള്‍ ത​​മ്മി​​ല്‍ ത​​ര്‍ക്കം നി​​ല​​നി​​ന്നി​​രു​​ന്നതിനാല്‍ ഇരുവരും വേ​​റി​​ട്ടാണ്​ മ​​ത്സ​​രി​​ച്ച​​ത്.

തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഒ​​രു​​ക്ക​ത്തി​ന്​ മു​​മ്ബു​​ത​​ന്നെ എ​​ട​​യ​​ന്നൂ​​ര്‍ സീ​​റ്റ് സം​​ബ​​ന്ധി​​ച്ച്‌ ജി​​ല്ല നേ​​താ​​ക്ക​​ള്‍ ച​​ര്‍ച്ച ആ​​രം​​ഭി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ല്‍, ഇ​​രു​​വി​​ഭാ​​ഗ​​വും വി​​ട്ടു​​വീ​​ഴ്ച​​ക്ക് ത​​യാ​​റാ​​യി​​ല്ല.

കോ​​ണ്‍ഗ്ര​​സ് സ്ഥാ​​നാ​​ര്‍ഥി​​യാ​​യി മു​​ന്‍ മെം​​ബ​​ര്‍ സി. ​​ജ​​സീ​​ല​​യും മു​​സ്​​​ലിം ലീ​​ഗ് സ്ഥാ​​നാ​​ര്‍ഥി​​യാ​​യി യൂ​​ത്ത് ലീ​​ഗ് നേ​​താ​​വ് ഷ​​ബീ​​ര്‍ എ​​ട​​യ​​ന്നൂ​​രു​​മാ​​യിരുന്നു മ​​ത്സ​​ര​​ിച്ചത്. വാ​​ര്‍ഡി​​ലെ അ​​നൈ​​ക്യം മുതലെടുക്കാന്‍ സിപിഎം സ്വ​​ത​​ന്ത്ര സ്ഥാ​​നാ​​ര്‍ഥി​​യെ​​യാ​യിരുന്നു നി​​ര്‍ത്തി​​യ​​ത്.

ക​​ഴി​​ഞ്ഞ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ത​​ര്‍ക്ക​​ത്തെ തു​​ട​​ര്‍ന്ന് എ​​ല്ലാ വാ​​ര്‍ഡു​​ക​​ളി​​ലും കോ​​ണ്‍ഗ്ര​​സും മു​​സ്​​​ലിം ലീ​​ഗും വെ​​വ്വേ​​റെ​​യാ​​ണ് മ​​ത്സ​​രി​​ച്ചി​​രു​​ന്ന​​ത്. ഇ​​ത്ത​​വ​​ണ എ​​ട​​യ​​ന്നൂ​​ര്‍ ഒ​​ഴി​​കെ മ​​റ്റെ​​ല്ലാം വാ​​ര്‍ഡി​​ലും യുഡിഎഫ് ഒ​​റ്റ​​ക്കെ​​ട്ടാ​​യാണ്​ മത്സരിച്ചത്​.