ഗുരുവായൂര്‍ ക്ഷേത്രത്തിൽ ജീവനക്കാര്‍ക്ക് കൊറോണ ; നാളെ മുതല്‍ ഭക്തര്‍ക്ക് വിലക്ക്

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ 46 ജീവനക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനാൽ ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് വിലക്ക്. ക്ഷേ്ത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്താന്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡാണ് തീരുമാനിച്ചത്.

ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ക്ഷേത്ര പരിസരം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. എന്നാല്‍ പൂജകളും ചടങ്ങുകളും പതിവ് പോലെ നടക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.