തിരുവനന്തപുരം: അഞ്ചുജില്ലകളിലും വോട്ടെടുപ്പ് നല്ലരീതിയില്‍ പുരോഗമിക്കുന്നുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്കരന്‍. വോട്ടര്‍മാര്‍ ആശങ്കയില്ലാതെ ബൂത്തിലെത്തണം. കൊറോണ രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും ഏര്‍പ്പെടുത്തിയ തപാല്‍ വോട്ടില്‍ പാളിച്ചകളില്ല.
നേരിട്ട് വോട്ട് ചെയ്യാനെത്തുന്ന കൊറോണ രോഗികള്‍ ആറുമണിക്ക് മുമ്പ് ബൂത്തിലെത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. പാങ്ങോട് എല്‍പി സ്കൂളിലാണ് ഭാസ്കരന്‍ വോട്ട് ചെയ്തത്.