കോഴിക്കോട് : മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യും മുമ്പേ വിവരങ്ങൾ ശേഖരിച്ച് എൻഫോഴ്സ്മെൻ്റ്. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ട വിവരങ്ങൾ ഇന്ന് കൈമാറുമെന്ന് ഊരാളുങ്കൽ സൊസൈറ്റി. കഴിഞ്ഞ 5 വർഷത്തെ സാമ്പത്തിക വിവരങ്ങൾ, ചെയ്ത ജോലിയുടെ വിവരങ്ങൾ, സർക്കാർ കരാറുകൾ എന്നിവയുടെ വിവരങ്ങളാണ് ഇഡിക്ക് കൈമാറുക.
കൊച്ചിയിലെ അസിസ്റ്റൻ്റ് ഡയറക്ടറുടെ ഓഫീസിലാണ് രേഖകൾ നൽകുക. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി രവീന്ദ്രനും മറ്റ് പല പ്രമുഖർക്കും സൊസൈറ്റിയിൽ സാമ്പത്തിക നിക്ഷേപമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിൽ വ്യക്തത വരുത്തുന്നതിൻ്റെ ഭാഗമായാണ് രേഖകൾ ആവശ്യപ്പെട്ടത്.
കഴിഞ്ഞ മാസം 30 നാണ് രേഖകൾ ആവശ്യപ്പെട്ട് ഇഡി കത്തയച്ചത്.
ദിവസങ്ങള്‍ക്ക് മുന്‍പ് ഇഡി ഉദ്യോഗസ്ഥര്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയില്‍ പരിശോധന നടത്തിയിരുന്നു. വടകരയിലെ സൊസൈറ്റി ഓഫീസിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് സ്ഥാപനവുമായി ബന്ധമുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.