ദേശീയ പണിമുടക്ക് 25 ന്‌ അർധരാത്രി മുതൽ; സംസ്ഥാനം സ്​തംഭിക്കും

കോ​ഴി​ക്കോ​ട്‌: കേ​ന്ദ്ര സ​ർ​ക്കാ​രിൻ്റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ -​ ക​ർ​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ 26ന്‌ ​ന​ട​ക്കു​ന്ന ദേ​ശീ​യ പ​ണി​മു​ട​ക്ക്‌ സം​സ്ഥാ​ന​ത്ത്‌ പൂ​ർ​ണ​മാ​കും. 25ന്‌ ​അ​ർ​ധ​രാ​ത്രി മു​ത​ൽ 26ന്‌ ​അ​ർ​ധ​രാ​ത്രി വ​രെ 24 മ​ണി​ക്കൂ​റാ​ണ്‌ പ​ണി​മു​ട​ക്ക്‌. എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളു​ടെ​യും ‌ പി​ന്തു​ണ​യും സ​ഹാ​യ​വും ന​ൽ​ക​ണ​മെ​ന്ന്‌ ട്രേ​ഡ്‌ യൂ​ണിയ​ൻ സം​യു​ക്ത സ​മി​തി നേ​താ​ക്ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

യുജിസി പ​രീ​ക്ഷ​യെ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്‌ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്താ​ൻ ത​ട​സ്സ​മു​ണ്ടാ​വി​ല്ല. ബാങ്കുകളുടെ പ്രവർത്തനം പൂർണമായും തടസ്സപെടും. സ്വകാര്യ വാഹനങ്ങളും അത്യാവശ്യങ്ങൾക്കൊഴികെ ഓടരുതെന്നാണ് യൂണിയനുകൾ നിർദേശിച്ചിരിക്കുന്നത്. ബിഎംഎ​സ്‌ ഒ​ഴി​കെ​യു​ള്ള യൂ​നി​യ​നു​ക​ളെ​ല്ലാം പ​ണി​മു​ട​ക്കും.

ഭൂ​രി​പ​ക്ഷം ജ​ന​ങ്ങ​ളെ​യും ബാ​ധി​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ൾ ഉ​യ​ർ​ത്തി​യാ​ണ്‌ പ​ണി​മു​ട​ക്ക്‌. തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ ഹ​നി​ക്കു​ന്ന​താ​ണ്‌ കേ​ന്ദ്ര സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന ലേ​ബ​ർ കോ​ഡ്‌. ട്രേ​ഡ്‌ യൂ​നി​യ​ൻ രൂ​പ​വ​ത്​​ക​ര​ണം ദു​ഷ്‌​ക​ര​മാ​ക്കി. നി​ശ്ചി​ത​കാ​ല തൊ​ഴി​ലെ​ന്ന പു​തി​യ സ​മ്പ്ര​ദാ​യം സ്ഥി​രം ജോ​ലി ഇ​ല്ലാ​താ​ക്കും. 90 ശ​ത​മാ​ന​ത്തി​ല​ധി​കം വ​രു​ന്ന അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി​ക​ൾ​ക്ക്‌ സാ​മൂ​ഹി​ക സു​ര​ക്ഷ​യോ ന്യാ​യ​മാ​യ വേ​ത​ന​മോ ലേ​ബ​ർ കോ​ഡ്‌ ഉ​റ​പ്പാ​ക്കു​ന്നി​ല്ലെന്ന് സം​യു​ക്ത സ​മി​തി നേ​താ​ക്ക​ൾ കുറ്റപ്പെടുത്തി.