ബംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എൻസിബി ചോദ്യം ചെയ്യുന്ന ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന് തീരും. ബംഗളൂരുവിലെ 33ാം സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയുടെ അനുമതിയോടെ മൂന്നു ദിവസമായി ബംഗളൂരു യെലഹങ്കയിലെ എൻസിബി ഓഫിസിൽ ബിനീഷിനെ ചോദ്യം ചെയ്തുവരുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലെ ചോദ്യം ചെയ്യലിൻ്റെ അടിസ്ഥാനത്തിൽ ആവശ്യമായ തെളിവുകൾ ശേഖരിച്ചാൽ അറസ്റ്റ് നടപടികളിലേക്ക് കടന്നേക്കും. നവംബർ 25നാണ് ബിനീഷിൻ്റെ ജുഡീഷ്യൽ കസ്റ്റഡി അവസാനിക്കുക. അതേസമയം, മയക്കുമരുന്ന് കേസിൽ മുൻകൂർ ജാമ്യം തേടിയുള്ള ബിനീഷ് കോടിയേരിയുടെ ഹർജി കർണാടക ഹൈകോടതി നവംബർ 24ലേക്ക് മാറ്റി.