നിര്‍ണ്ണായക നീക്കം; ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ വിജിലന്‍സ് വീട്ടിലെത്തി

കൊച്ചി: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എംസി ഖമറുദീൻ എംഎൽഎ അറസ്റ്റിലായതിന് പിന്നാലെ പാലാരിവട്ടം പാലം അഴിമതിക്കേസ് അന്വേഷണത്തിൻ്റെ ഭാഗമായി മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യും. നിര്‍ണായക നീക്കവുമായി വിജിലൻസ് സംഘം ഇബ്രാഹിംകുഞ്ഞിന്‍റെ വീട്ടിലെത്തി. ഇബ്രാഹിംകുഞ്ഞ് വീട്ടിലില്ലെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്നും അദ്ദേഹത്തിന്‍റെ ഭാര്യ വിജിലന്‍സ് സംഘത്തെ അറിയിച്ചു.

നടപടി വേഗത്തിലാക്കാന്‍ അന്വേഷണ സംഘത്തിന് നിർദേശം. ഇ ശ്രീധരനെ കേസിൽ സാക്ഷിയാക്കും. പാലം പൊളിച്ച ശേഷമുള്ള അവസ്ഥ വിജിലൻസ് ചോദിച്ചറിഞ്ഞിട്ടുണ്ട്. പാലം പൊളിച്ച സാങ്കേതിക വിദഗ്ധരോടും വിവരങ്ങൾ തേടി. ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യേണ്ടതില്ല എന്നായിരുന്നു മുൻ തീരുമാനം.