കണ്ണൂർ : തലശ്ശേരിയിൽ കണ്ണിൽ മുളക് പൊടി വിതറി 8 ലക്ഷം രൂപ കവർന്നു. തോട്ടുമ്മൽ സ്വദേശിയായ മുഹമ്മദലിയുടെ കൈയ്യിൽ നിന്നാണ് പണം കവർന്നത്. തലശ്ശേരി പഴയ ബസ് സ്റ്റാന്റിലെ ബാങ്കിന് മുന്നിൽ വെച്ചായിരുന്നു സംഭവം.
ബാങ്കിൽ നിന്നും പഴയ സ്വർണം എടുക്കാൻ പോകുമ്പോഴാണ് കവർച്ച നടന്നത്. തലശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.