സിപിഎം നേതാക്കള്‍ ജാതീയമായി അധിക്ഷേപിച്ചെന്ന് ജില്ലാ പഞ്ചായത്തംഗം; സിപിഎം നേതാക്കളുടെ സവര്‍ണ മുഖം തിരിച്ചറിയണം

കൊല്ലം: സിപിഎം നേതാക്കള്‍ ജാതീയമായി അധിക്ഷേപിച്ചുവെന്ന് പാര്‍ട്ടി വിട്ട കൊല്ലം ജില്ലാ പഞ്ചായത്തംഗം കെസി ബിനു. അടിമയെ പോലെയാണ് നേതാക്കള്‍ തന്നോട് പെരുമാറിയതെന്നും ജില്ലാ പഞ്ചായത്ത്​ പരിപാടികളില്‍ പോലും പേര് ഉള്‍പ്പെടുത്തിയിരുന്നില്ലെന്നും ബിനു പ്രതികരിച്ചു.

ദളിതനായ പ്രതിനിധി ജില്ല പഞ്ചായത്തില്‍ വടയും ചായയും കുടിക്കാന്‍ വന്നതാണെന്ന തരത്തിലായിരുന്നു നേതാക്കളുടെ പെരുമാറ്റമെന്നും ബിനു പറഞ്ഞു.

ദളിത് വിഭാഗങ്ങള്‍ ഇനിയെങ്കിലും കൊല്ലത്തെ സിപിഎം നേതാക്കളുടെ സവര്‍ണ മുഖം തിരിച്ചറിയണമെന്നും അഞ്ചല്‍ ഡിവിഷനെ പ്രതിനിധീകരിക്കുന്ന ബിനു പറഞ്ഞു. അധിക്ഷേപം ചോദ്യം ചെയ്​തപ്പോള്‍ നേതാക്കളുടെ ഭീഷണി നേരിടേണ്ടി വന്നതോടൊപ്പം അസഭ്യം പറയുകയും ചെയ്​തു.