തോമസ് ഐ​സക്ക് ക​പ​ട നാ​ട​കം കളിക്കുന്നു ; ബോ​ധ​പൂ​ർ​വം സ്വ​ർ​ണ​ക്ക​ട​ത്ത് വി​വാ​ദ​ത്തി​ൽ​ നി​ന്ന് ശ്ര​ദ്ധ​തി​രി​ക്കുന്നു: ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ധ​ന​മ​ന്ത്രി രാ​ഷ്ട്രീ​യ​ദു​ഷ്ട​ലാ​ക്കി​ന് വേ​ണ്ടി ത​രം​താണു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ധ​ന​മ​ന്ത്രി ബോ​ധ​പൂ​ർ​വം വി​വാ​ദ​മു​ണ്ടാ​ക്കി. സ്വ​ർ​ണ​ക്ക​ട​ത്ത് വി​വാ​ദ​ത്തി​ൽ​നി​ന്ന് ശ്ര​ദ്ധ​തി​രി​ക്കാ​ൻ​വേ​ണ്ടി​യാ​ണി​തെ​ന്നും ചെ​ന്നി​ത്ത​ല വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. തോമസ് ഐ​സക്കിൻ്റെ ല​ക്ഷ്യം താ​ന​ല്ല. പി​ണ​റാ​യി വി​ജ​യ​നാ​ണ്. അ​തി​നാ​ലാ​ണ് ലാ​വ്‌ലി​ൻ വി​ഷ​യം വീ​ണ്ടും കൊ​ണ്ടു​വ​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ഴി​മ​തി ക​ണ്ടെ​ത്തു​മെ​ന്നാ​യ​പ്പോളാണ് തോ​മ​സ് ഐ​സ​ക് ച​ന്ദ്ര​ഹാ​സം ഇ​ള​ക്കു​ന്ന​ത്. പൊ​തു​ജ​ന ശ്ര​ദ്ധ തി​രി​ക്കാ​ൻ ക​പ​ട നാ​ട​കം ന​ട​ത്തു​ക​യാ​ണ്. അ​ഴി​യെ​ണ്ണേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഐ​സ​ക് ഉ​റ​ഞ്ഞു​തു​ള്ളു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ക​ര​ട് റി​പ്പോ​ർ​ട്ട് പു​റ​ത്തു​പ​റ​യാ​ൻ ധ​ന​മ​ന്ത്രി​ക്ക് അ​വ​കാ​ശ​മി​ല്ല. അ​ഴി​മ​തി​യി​ൽ​നി​ന്ന് ജ​ന​ശ്ര​ദ്ധ തി​രി​ക്കാ​ൻ ഐ​സ​ക് പാ​വ​യാ​കു​ന്നു​വെ​ന്നും കി​ഫ്ബി​യി​ൽ ന​ട​ക്കു​ന്ന കൊ​ള്ള പി​ടി​കൂ​ടു​മെ​ന്ന് ധ​ന​മ​ന്ത്രി​ക്ക് ഭ​യ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാഷ്ട്രപതിക്കടക്കം പരാതി നൽകാനും നിയമ നടപടികൾക്കുമാണ് പ്രതിപക്ഷം ഒരുങ്ങുന്നത്. ഭരണഘടനാ ഉത്തരവാദിത്തം പാലിക്കാതെ റിപ്പോർട്ട് ചോർത്തിയ ധനമന്ത്രിയുടെ നടപടിക്കെതിരെ അവകാശലംഘനത്തിന് നിയമസഭാ സ്പീക്കർക്കും പരാതി നൽകും.

കിഫ്ബിക്കെതിരായ നീക്കത്തിൽ ശക്തമായ നടപടികളുമായി മുന്നോട്ടു പോകാൻ സർക്കാരും ഒരുക്കം തുടങ്ങി. കരട് റിപ്പോർട്ടിലെ പരാമർശങ്ങൾക്കെതിരെ രേഖാമൂലം വിയോജിപ്പറിയിക്കാനാണ് ധനവകുപ്പ് തീരുമാനം.