പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ചേട്ടനും അനുജനും നേർക്കുനേർ

കൊ​ടു​ങ്ങ​ല്ലൂ​ർ : ചേട്ടനും അനുജനും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നേർക്കുനേർ. മ​തി​ല​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലാണ് ബി​ജു-​ബൈ​ജു​മാ​ർ ത​മ്മി​ലു​ള്ള പോ​രാ​ട്ട​ത്തി​ന് ര​ക്ത​ബ​ന്ധം ത​ട​സ്സ​മ​ല്ലാതായത്. പ​ഞ്ചാ​യ​ത്ത് 16ാം വാ​ർ​ഡി​ലാ​ണ് സ​ഹോ​ദ​ര​ന്മാ​ർ ത​മ്മി​ലു​ള്ള പോ​രാ​ട്ടം.

കൂ​ളി​മു​ട്ടം ഏ​റം​പു​ര​ക്ക​ൽ പ​രേ​ത​നാ​യ കു​ട്ടൻ്റെയും മാ​ളു​വി​ൻ്റെയും മ​ക്ക​ളാ​യ ഇ​രു​വ​രും മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള​വ​രു​മാ​ണ്. 48കാ​ര​നാ​യ ബി​ജു സിപിഎം സ്ഥാ​നാ​ർ​ഥി​യും 43 കാരനായ ബൈ​ജു കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യു​മാ​ണ്. പാ​പ്പി​നി​വ​ട്ടം സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ൻ​റാ​യ ബി​ജു സിപിഎം കൂ​ളി​മു​ട്ടം പൊ​ക്ലാ​യ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​മാ​ണ്. ജ​ന​സേ​വ​ന സം​ഘ​ട​ന​യാ​യ ‘പൊ​ക്ലാ​യ്​ കൂ​ട്ടാ​യ്മ’​യു​ടെ ഭാ​ര​വാ​ഹി​യുമാണ്.