രമ്യാ ഹരിദാസ് എംപിക്ക് കാൽവഴുതി വീണ്​ പരിക്കേറ്റു

പാലക്കാട്​: ആലത്തൂർ എം.പിയും കോൺഗ്രസ്​ നേതാവുമായ രമ്യഹരിദാസിന്​ വീണ്​ പരിക്കേറ്റു. കാൽവഴുതി വീണ രമ്യയുടെ എല്ലിന്​ പൊട്ടലേറ്റതായാണ്​ വിവരം. കോയമ്പത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന എം.പിയെ നാളെ ശസ്ത്രക്രിയക്ക്​ വിധേയയാക്കും.

കൊല്ലം ഡിസിസി പ്രസിഡൻറും മഹിളാ കോൺഗ്രസ്​ നേതാവുമായി ബിന്ദു കൃഷ്​ണയാണ്​ വിവരം പങ്കുവെച്ചത്​. രമ്യ വേഗത്തിൽ സുഖംപ്രാപിച്ച് പൊതുപ്രവർത്തന രംഗത്തേക്ക് തിരികെയെത്താൻ പ്രാർഥിക്കുന്നതായും ബിന്ദു കൃഷ്​ണ കൂട്ടിച്ചേർത്തു.