കൊച്ചി: മന്ത്രി കെ ടി ജലീലിന്റെ ഗണ്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു.
ജലീല്‍ ഗണ്‍മാന്റെ മൊബൈല്‍ ഫോണ്‍ നിരന്തരം ഉപയോഗിച്ചെന്ന വിവരത്തെ തുടര്‍ന്നാണ് നടപടി. കൊച്ചിയിലെ പ്രിവന്റീവ് ആസ്ഥാനത്ത് വച്ചായിരുന്നു ചോദ്യം ചെയ്തത്.
അതേസമയം, ജലീലിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് ജലീലിന് നോട്ടീസ് നല്കി.
കോണ്‍സുലേറ്റ് വഴി ഖുര്‍ആന്‍ വിതരണം ചെയ്തതിലാണ് നടപടി. ഖുര്‍ആന്‍ കൊണ്ടുവന്നത് നികുതി ഇളവിലൂടെയാണ്. വിദേശ സംഭാവന നിയന്ത്രണചട്ടം ലംഘിച്ചാണ് ഖുര്‍ആന്‍ വിതരണം ചെയ്തതെന്നാണ് ആരോപണം.