ന്യൂഡെൽഹി: കേരളവുമായുള്ള അതിർത്തി അടച്ചതിന് കർണാടകത്തിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ ഹർജി സുപ്രീം കോടതിയിൽ.
അതിർത്തികൾ അടയ്ക്കാനുള്ള തീരുമാനം സ്റ്റേ ചെയ്യണമെന്നും അതിർത്തി തുറക്കാൻ കർണാടകത്തോട് നിർദേശിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
ആംബുലൻസ് പോലും തടയുന്നതായി ഉണ്ണിത്താൻ ഹർജിയിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം കർണാടക അതിർത്തിയിൽ ആംബുലൻസ് തടഞ്ഞതോടെ ആശുപത്രിയിൽ എത്തിക്കാനാകാതെ ഒരു രോഗി ചികിൽസ കിട്ടാതെ മരിച്ചിരുന്നു.