ന്യൂഡൽഹി: ദേശീയ ദുരന്തനിവാരണഫണ്ടിൽ നിന്നും സംസ്ഥാനത്തിന് 460.77 കോടി രൂപയുടെ കേന്ദ്ര ധനസഹായം അനുവദിച്ചു. 2019ലെ പ്രളയസഹായ ഫണ്ടായാണ് തുക അനുവദിച്ചത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണ് തീരുമാനമെടുത്തത്.കേരളം ഉൾപ്പെടെ 7 സംസ്ഥാനങ്ങൾക്കാണ് സഹായം ലഭിക്കുക.
2019ലെ പ്രളയധനസഹായം നൽകുന്നതിൽ നിന്നും കേരളത്തെ നേരത്തെ ഒഴിവാക്കിയിരുന്നു. മറ്റ് ഏഴ് സംസ്ഥാനങ്ങൾക്ക് ധനസഹായം നൽകുകയും ചെയ്തു.