വി​ദ്യാ​ഭ്യാ​സ ഫീ​സ​ട​ക്കാൻ സാവകാശം

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഫീസടക്കേണ്ട കാ​ലാ​വ​ധി ദീ​ർ​ഘി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചതായി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു.
നി​രാ​ലം​ബ​ർ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​രെ ഭ​ദ്ര​മാ​യ സ്ഥ​ല​ത്ത് താ​മ​സി​പ്പി​ക്ക​ണം. ഇ​തി​നാ​യി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. അ​വി​ടെ ഭ​ക്ഷ​ണ​വും പാ​കം ചെ​യ്യാം. ആ​വ​ശ്യ​മെ​ങ്കി​ൽ കൂ​ടു​ത​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.