ശിവശങ്കർ നിലവിൽ പ്രതിയല്ല: എൻഐഎ; മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി. മുൻ കൂർ ജാമ്യാപേക്ഷ കോടതി പരിഗണിച്ചപ്പോൾ നിലവിൽ ശിവശങ്കർ പ്രതിയല്ലെന്ന് എൻഐഎ. അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.

നിലവിൽ ഇതുവരെയും എൻഐഎ കേസിൽ ശിവശങ്കർ പ്രതിയല്ല. അതിനാൽ മുൻകൂർ ജാമ്യാപേക്ഷ അപക്വമെന്നും അതിനാൽ ഇത് പരിഗണിക്കേണ്ടെന്നുമായിരുന്നു എൻഐഎയുടെ വാദം.

ഈ പരാമർശം അംഗീകരിച്ചുകൊണ്ട് കോടതി ഹർജി തീർപ്പാക്കുകയായിരുന്നു. പ്രതിയല്ല എന്ന് പറഞ്ഞതോടെ ശിവശങ്കറിന്റെ അഭിഭാഷകൻ ഹർജി തീർപ്പാക്കാൻ അനുവദിക്കുകയും ചെയ്തു.

അതേസമയം, കസ്റ്റംസ്, എൻഫോഴ്‌സ്മെൻ്റ് കേസുകളിൽ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷകൾ നാളെ വിധി പറയാൻ മാറ്റി വെച്ചിരിക്കുകയാണ്. മുൻകൂർ ജാമ്യത്തെ എതിർത്ത് എൻഫോഴ്സ്മെൻ്റ് ഇന്നലെ എതിർ സത്യവാങ്ങ്മൂലം നൽകിയിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ വേണ്ടി വന്നേക്കാമെന്നും സത്യവാങ്ങ്മൂലത്തിൽ പറയുന്നു. സ്വപ്നയുടെ സ്വർണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിയാതിരിക്കാൻ സാധ്യതയില്ലെന്നും ഇഡിയുടെ സത്യവാങ്മൂലത്തിലുണ്ട്.