തിരുവനന്തപുരം: വിപണിയില്‍ കൊള്ളയടി നടത്തുന്നവര്‍ക്കു വീണ്ടും മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്. വ്യാപരികള്ക്കെതിരേ ഉയര്‍ന്ന പരാതികള്‍ ഗൗരവമായി സര്‍ക്കാര്‍ കാണുന്നു. ചില സാധങ്ങള്‍ക്കു വ്യാപാരികള്‍ വില കയറ്റി, ഇത്തരം പ്രവണത അനുവദിക്കാനാവില്ല. ആ വർത്തിച്ചാൽ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി താക്കീത് നല്കി. മൂന്നു നാലു മാസങ്ങളിലേക്കു വേണ്ട സാധനങ്ങള്‍ സ്റ്റോക്ക് ചെയ്യാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വ്യാപാരി സമൂഹം നല്ല മുന്നൊരുക്കം നടത്തുന്നുണ്ട്. അന്യസംസ്ഥാനങ്ങളില്‍നിന്ന് ചരക്കുകള്‍ വരുന്നതിന് ചില തടസങ്ങളുണ്ട്. പ്രശ്ന പരിഹ ഹാരത്തിന് ഒരു ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ട്.ആവശ്യമെങ്കില്‍ അതിര്‍ത്തിയില്‍ പോയി ചരക്കുകള്‍ എത്തിക്കും. ഇതിനു മറ്റു സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തും. കേന്ദ്രത്തിന്റെ സഹായവും തേടും.
അത്യാവശ്യത്തിനുള്ള ചരക്കുകളുടെയും പലവ്യഞ്ജനങ്ങളുടെയും മറ്റും ലഭ്യത ഉറപ്പാക്കാന്‍ മൊത്തക്കച്ചവടക്കാരുമായി ഓഡിയോ കോണ്‍ഫറന്‍സ് നടത്തി. റീട്ടയ്ലുകാരുമായി സംസാരിച്ചു. ഹോള്‍സെയില്‍ സാധനങ്ങള്‍ റീട്ടയ്ല്‍ കടകളില്‍ എത്തുന്നതിനു തടസമുണ്ടാകില്ല. വീടുകളിലേക്കുള്ള റീട്ടെയ്ല്‍ വ്യാപാരത്തിനും തടസമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.