ശി​വ​ശ​ങ്ക​റി​ന്‍റെ അ​സു​ഖം മു​ൻ​കൂ​ട്ടി ത​യാ​റാ​ക്കി​യ തി​ര​ക്ക​ഥ; മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ നി​ല​നി​ൽ​ക്കി​ല്ലെ​ന്നും ക​സ്റ്റം​സ്

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ അ​സു​ഖം ത​ട്ടി​പ്പെ​ന്നു ക​സ്റ്റം​സ്. ശി​വ​ശ​ങ്ക​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത് മു​ൻ​കൂ​ട്ടി ത​യാ​റാ​ക്കി​യ തി​ര​ക്ക​ഥ അ​നു​സ​അനുസരിച്ചാണെന്നും കസ്റ്റംസ് ഹൈ​ക്കോ​ട​തി​യി​ൽ വാ​ദി​ച്ചു.

മ​രു​ന്ന് ക​ഴി​ച്ചാ​ൽ മാ​റു​ന്ന ന​ടു​വേ​ദ​ന മാ​ത്ര​മാ​ണ് ശി​വ​ശ​ങ്ക​റി​നു​ള്ള​തെ​ന്നും മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ നി​ല​നി​ൽ​ക്കി​ല്ലെ​ന്നും ക​സ്റ്റം​സ് ഹൈക്കോടതിയിൽ പറഞ്ഞു. ശി​വ​ശ​ങ്ക​റി​നു മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്നു വ്യ​ക്ത​മാ​ക്കി ക​സ്റ്റം​സ് ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ലാ​ണ് ഈ ​പ​രാ​മ​ർ​ശ​ങ്ങ​ൾ.

ശി​വ​ശ​ങ്ക​ർ അ​റ​സ്റ്റ് പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ൽ ഒ​ഴി​വാ​ക്കാ​നാ​യാ​ണ് അ​സു​ഖ​മു​ള്ള​താ​യി ഭാ​വി​ച്ച​ത്. ഭാ​ര്യ ജോ​ലി ചെ​യ്യു​ന്ന സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം വാ​ശി​പി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ക​സ്റ്റം​സി​ന്‍റെ എ​തി​ർ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു.

ശി​വ​ശ​ങ്ക​റി​ന്‍റെ അ​റ​സ്റ്റ് വെ​ള്ളി​യാ​ഴ്ച വ​രെ ഹൈ​ക്കോ​ട​തി ത​ട​ഞ്ഞി​രു​ന്നു. ശി​വ​ശ​ങ്ക​റി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ലാ​യി​രു​ന്നു ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്.