ലൈഫ് മിഷൻ കേസ് ; എതിർ സത്യവാങ്മൂലം എവിടെ? സി​ബി​ഐ​യു​ടെ ആ​വ​ശ്യം ഹൈ​ക്കോ​ട​തി തള്ളി

കൊ​ച്ചി: ലൈ​ഫ് മി​ഷ​ൻ കേസിൽ എതിർ സത്യവാങ്മൂലം എവിടെ എന്ന് സിബിഐയോട് ചോദിച്ച് ഹൈ കോടതി. കേസ് നേ​ര​ത്തെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന സി​ബി​ഐ​യു​ടെ ആ​വ​ശ്യം ഹൈ​ക്കോ​ട​തി തള്ളുകയും ചെയ്തു. ആ​ദ്യം എ​തി​ർ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​ക​ണ​മെ​ന്നാ​ണു കോ​ട​തി​യു​ടെ നി​ർ​ദേ​ശം.

എതിർ സ​ത്യ​വാ​ങ്മൂ​ലം ത​യാ​റാ​യി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു സി​ബി​ഐ അ​ഭി​ഭാ​ഷ​ക​ന്‍റെ മ​റു​പ​ടി. പി​ന്നെ എ​ന്തി​നാ​ണു വേ​ഗ​ത്തി​ൽ ഹ​ർ​ജി പ​രി​ഗ​ണി​ക്കാ​ൻ അ​പേ​ക്ഷ ന​ൽ​കി​യ​തെ​ന്നാ​യി​രു​ന്നു കോ​ട​തി​യു​ടെ ചോ​ദ്യം.

സ​ത്യ​വാ​ങ്മൂ​ലം വി​ശ​ദ​പ​രി​ശോ​ധ​ന​യ്ക്കു ഡ​ൽ​ഹി​യി​ലേ​ക്ക് അ​യ​ച്ചെ​ന്നു സി​ബി​ഐ കോ​ട​തി​യെ അ​റി​യി​ച്ചു. ഉ​ട​ൻ ന​ൽ​കു​മെ​ന്നും അ​ഡീ​ഷ​ന​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ ഹാ​ജ​രാ​കു​മെ​ന്നും വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം സ​ർ​ക്കാ​രി​നെ താ​റ​ടി​ച്ചു കാ​ണി​ക്കാ​നാ​ണു സി​ബി​ഐ ശ്ര​മ​മെ​ന്നു ലൈ​ഫ് മി​ഷ​ൻ കോ​ട​തി​യി​ൽ പ​റ​ഞ്ഞു. മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​ഞ്ഞു നി​ൽ​ക്കാ​നാ​ണു സി​ബി​ഐ ഹ​ർ​ജി​യു​മാ​യി കോ​ട​തി​യി​ലെ​ത്തി​യ​തെ​ന്നും ലൈ​ഫ് മി​ഷ​ൻ നി​ല​പാ​ടെ​ടു​ത്തു.