കൊച്ചി: ദേഹാസ്വസ്ഥ്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറ എം ശിവശങ്കറിനെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയനാക്കി. ആരോഗ്യനില തൃപ്തികരമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തലെങ്കിലും കടുത്ത പുറംവേദനയെന്ന് ശിവശങ്കര്‍ ആവര്‍ത്തിക്കുകയാണ്. അന്വേഷണം തടസപ്പെടുത്താനുള്ള നീക്കമാണ് ഈ ആശുപത്രിവാസമെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. ശിവശങ്കര്‍ നാളെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കും.
ഇഡിയുടെ കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനൊപ്പം നിലവിലെ മെഡിക്കല്‍ റിപ്പോര്‍ട്ടും പരിഗണിച്ചാല്‍ ജാമ്യം ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കസ്റ്റംസ് വിലയിരുത്തുന്നു. അതിനാല്‍ ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനുള്ള സാധ്യതയാണ് കസ്റ്റംസ് തേടുന്നത്.
അതിനിടയിൽ യുഎഇ കോൺസുലേറ്റിന് സര്‍ക്കാറുമായുള്ള പോയിന്റ് ഓഫ് കോണ്ടാക്ട് താനായിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കര്‍ എൻഫോഴ്സ്മെന്റിന് മൊഴി നൽകി. 2016 മുതൽ സർക്കാരും യുഎഇ കോൺസുലറ്റും തമ്മിൽ ഉള്ള പോയിന്റ് ഓഫ് കോൺടാക്ട് ആയിരുന്നു താനെന്നാണ് മൊഴി.
എന്നാൽ സ്വപ്ന സുരേഷ് മൊഴിയിൽ പറയുന്നത് പോലെ 2017 ക്ലിഫ് ഹൗസിൽ സ്വപ്നയോടൊപ്പം മുഖ്യമന്ത്രിയെ കണ്ടതിനെക്കുറിച്ച് ഓർമയില്ലെന്നും ശിവശങ്കർ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലും അല്ലാതെയും പലതവണ കണ്ടതായുള്ള സ്വപ്നയുടെ മൊഴിയോട് പ്രതികരിക്കാൻ ശിവശങ്കർ തയാറായില്ല.