തൃശൂർ: ലൈഫ്മിഷൻ കേസിൽ സിബിഐ അന്വേഷണം താത്കാലികമായി സ്റ്റേ ചെയ്ത കോടതി വിധിയിൽ സ്വാഗതം അറിയിച്ച് അനിൽ അക്കര എംഎൽഎ. ഹൈക്കേടതി ഉത്തരവ് നേരത്തെ പ്രതീക്ഷിച്ചിരുന്നതാണെന്നും താന്‍ സന്തുഷ്ടനാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഉത്തരവിന് എതിരെ സുപ്രീംകോടതിയെ സമീപിക്കില്ലെന്നും നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ കൊണ്ടുവന്ന തെളിവുകള്‍ കൃത്യമാണെന്ന ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സിബിഐ അന്വേഷണം തുടരാമെന്ന് വ്യക്തമാക്കിയിട്ടുള്ളത്. എഫ്ഐആര്‍ റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ വാദം ഹൈക്കോടതി അംഗീകരിച്ചിട്ടില്ല. ലൈഫ് മിഷന് ഇടപാട് വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ ( എഫ് സി ആര് എ) പരിധിയില്‍ വരുമോ എന്ന കാര്യത്തില്‍ വാദം തുടരും എന്നാണ് കോടതി പറഞ്ഞിരിക്കുന്നതെന്ന് അനില്‍ അക്കര ചൂണ്ടിക്കാട്ടി.
ലൈഫ് മിഷനെ പ്രതിയാക്കുന്ന ഘട്ടത്തിലാണ് രണ്ട് മാസത്തെ സ്റ്റേ അനുവദിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ വാദത്തിനകത്ത് സാങ്കേതികമായ വിഷയം മാത്രമാണ് ഇപ്പോള്‍ കോടതി പരിഗണിച്ചത്.
ഫോറിന് കോണ്ട്രിബ്യൂഷന് റെഗുലേഷന് ആക്ടിന്റെ പരിധിയില്‍ വരുമോ എന്നുള്ളതാണ് കോടതി പരിശോധിക്കുന്നത്. ആ പരിധിയില്‍ വരുന്നത് വരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ലൈഫ് മിഷനെയും പ്രതി ചേര്‍ക്കുന്നതും അറസ്റ്റ് ചെയ്യുന്നതും അടക്കമുള്ള കാര്യങ്ങള്‍ സ്റ്റേ ചെയ്തിരിക്കുന്നു എന്നാണ് പറഞ്ഞിട്ടുള്ളത്. അല്ലാതെ സിബിഐ അന്വേഷണം നടത്തുന്നതിന് യാതൊരു തടസവും ഇല്ല. പണം കൈമാറുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങൾ പ്രതികള്‍ സമ്മതിച്ചു. ഇതുമായി ബന്ധപ്പെട്ട ബാങ്ക് രേഖകളും കൈമാറി കഴിഞ്ഞു.
യൂണിടാക്കിനെക്കുറിച്ചും അതുമായി ബന്ധപ്പെട്ട അഴിമതികളെക്കുറിച്ചും അന്വേഷണത്തിന് തടസമില്ല. യൂണിടാക്കുമായി ബന്ധപ്പെട്ട കേസ് സിബിഐ തുടര്‍ന്നാല്‍, സ്വപ്നസുരേഷും സന്തോഷ് ഈപ്പനും റെഡ്ക്രസന്റും ചോദ്യം ചെയ്യലിന് വിധേയരാകേണ്ടി വരും. അങ്ങനെ ചോദ്യം ചെയ്യല്‍ തുടര്‍ന്നാല്‍ മുഖ്യമന്ത്രിക്കും തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രിക്കും ലൈഫ്മിഷനും ഒഴിഞ്ഞു മാറാനാകില്ലെന്നും അതില്‍ അക്കര വ്യക്തമാക്കി.
ലൈഫ് മിഷന് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നതിനോ പ്രതിചേര്‍ക്കുന്നതിനോ കഴിയില്ല എന്നാണ് തനിക്ക് കിട്ടിയ വിവരം. സര്‍ക്കാരിന്റെ വാദത്തില്‍ നിന്ന് സാങ്കേതികമായ വിഷയമാണ് കോടതി പരിഗണിച്ചത്. അല്ലാതെ സിബിഐ അന്വേഷണം നടത്തുന്നതിന് യാതൊരു തടസ്സമില്ലെന്നാണ് കോടതി വ്യക്തമാക്കുന്നത്. എഫ് സി ആര് എ പരിധിയില്‍ ലൈഫ് മിഷന് വരുമോ എന്നത് മാത്രമാണ് കോടതി പരിഗണിച്ചത്. എഫ്ഐആര്‍ റദ്ദാക്കണമെന്ന യൂണി ടാക്കിന്റെ ഹര്‍ജി അംഗീകരിച്ചാല്‍ ഇന്ത്യക്ക് സ്വാതന്ത്യം കിട്ടിയെന്ന് പറയുന്നതില്‍ ഒരു യുക്തിയുമില്ലെന്നും അനില്‍ അക്കര പറഞ്ഞു.
അതേസമയം ലൈഫ് മിഷന് ഇടപാടുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം ഹൈക്കോടതി ഭാഗികമായാണ് സ്റ്റേ ചെയ്തിരിക്കുന്നത്. എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലൈഫ് മിഷന് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് വിജി അരുണിന്റെ ഉത്തരവ്. രണ്ടു മാസത്തേക്കാണ് സ്റ്റേ.