മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലിരുന്ന യു​വാ​വ് ചാ​ടി​പ്പോ​യി

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന യു​വാ​വ് ചാ​ടി​പ്പോ​യി. കോ​ഴി​ക്കോ​ട് പൊ​ക്കു​ന്ന് സ്വ​ദേ​ശി​യാ​ണ് ചാ​ടി​പ്പോ​യ​ത്. വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ള്‍ മാ​ന​സി​ക അ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു.
അതേസമയം കൊ​റോ​ണ വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് കോ​ഴി​ക്കോ​ട് ബീ​ച്ച്‌ ആ​ശു​പ​ത്രി സ​മ്പൂ​ര്‍​ണ കോ​വി​ഡ് സെ​ന്‍റ​റാ​ക്കി മാ​റ്റാ​ന്‍ തീ​രു​മാ​നി​ച്ചു. ജി​ല്ല​യി​ല്‍ കൊറോണ കേ​സു​ക​ള്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. ഇ​ത് സം​ബ​ന്ധി​ച്ച്‌ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ആ​രം​ഭി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ റാ​വു അറിയിച്ചു.
കൊറോണ ല​ക്ഷ​ണ​ങ്ങ​ളോ​ടെ എ​ത്തു​ന്ന​വ​രു​ടെ അ​ഡ്മി​ഷ​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മാ​ത്ര​മാ​യി​രി​ക്കും. പോ​സി​റ്റീ​വ് കേ​സി​ലെ ഗു​രു​ത​ര​മ​ല്ലാ​ത്ത​വ​രെ ബീ​ച്ച്‌ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റും.