ജ​ന​ത ക​ര്‍​ഫ്യൂ​വിൽ സ​ഹ​ക​രി​ക്കും: മുഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കൊറോണ വ്യാപനത്തിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ആ​ഹ്വാ​നം ചെ​യ്ത ഈ മാസം 22 ലെ ജ​ന​ത ക​ര്‍​ഫ്യൂ​വി​നോ​ട് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പൂർണമായും സ​ഹ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. 
ഇക്കാര്യത്തിൽ കേന്ദ്രം നൽകുന്ന നിർദ്ദേശങ്ങൾ അനുസരിക്കും. സന്ദർഭം ഗൗരവമായി കണ്ടതിന്റെ പ്രതി ഫലനമാണ് പ്രധാനമന്ത്രിയുടെ വാക്കുകളെന്ന് പിണറായി പറഞ്ഞു.
സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പൊ​തു ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ള്‍ 22 ന് പ്ര​വ​ര്‍​ത്തി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കെ​എ​സ്ആ​ര്‍​ടി​സി, കൊ​ച്ചി മെ​ട്രോ എ​ന്നി​വ സ​ര്‍​വീ​സ് ന​ട​ത്തി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. 
ജ​ന​ത ക​ര്‍​ഫ്യൂ ദി​വ​സം വീ​ട്ടി​ലി​രി​ക്കു​ന്ന​വ​ര്‍ വീ​ടി​ന്‍റെ പ​രി​സ​ര​ങ്ങ​ള്‍ വൃ​ത്തി​യാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ര്‍​ദേ​ശി​ച്ചു. എ​ന്നാ​ല്‍ സ​ഹാ​യ​ത്തി​ന് മ​റ്റാ​രേ​യും വി​ളി​ക്കേ​ണ്ട​തി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.