മാഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസമാണ് മാഹി ചാലക്കര സ്വദേശിനിക്ക് കൊറോണ സ്ഥിരീകരിച്ചത്. മാഹിയില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ നല്‍കുമെന്ന് കഴിഞ്ഞദിവസം പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി വ്യക്തമാക്കിയിട്ടുണ്ട്. സാഹചര്യങ്ങള്‍ വിലയിരുത്താന്‍ പുതുച്ചേരി മുഖ്യമന്ത്രിയുടേയും ആരോഗ്യമന്ത്രിയുടേയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. മാഹിയിലെ ബാറുകള്‍ അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 31 വരെയാണ് ബാറുകള്‍ അടച്ചിടുന്നത്. ഇതിന് പിന്നാലെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.