സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാന ഇന്ന് 12 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 40 ആയി.
44390 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 44165 പേര്‍ വീടുകളിലും 225 പേര്‍ ആശുപത്രികളിലുമാണുള്ളത്.
ഈ സാഹചര്യത്തിൽ കാര്യങ്ങള്‍ കുറേക്കൂടി ഗൗരവമായി എടുക്കേണ്ട അവസ്ഥയാണെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ വിദേശികളാണ്. ആറ് പേര്‍ കാസര്‍കോഡുള്ളവരും, ഒരാള്‍ പാലക്കാട് സ്വദേശിയുമാണ്. ഇന്ന് മാത്രം 56 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 5570 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. 3436 സാംപിള്‍ പരിശോധനയ്ക്കയച്ചു. 2393 എണ്ണം നെഗറ്റീവ്. ആണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മൂന്നാറില്‍ നിന്നും നെടുമ്പാശ്ശേരി വഴി രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ പിടികൂടിയ ബ്രിട്ടീഷ് പൗരന്‍മാരുടെ സംഘത്തില്‍പ്പെട്ട അഞ്ച് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.