ഈ​ന്ത​പ്പ​ഴത്തി​ന്‍റെ മ​റ​വി​ല്‍ സംസ്ഥാനത്ത് വ​ന്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത്; രമേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ഈ​ന്ത​പ്പ​ഴത്തി​ന്‍റെ മ​റ​വി​ല്‍ സം​സ്ഥാ​ന​ത്ത് ന​ട​ന്ന​ത് വ​ന്‍ സ്വ​ര്‍​ണ​ക്ക​ട​ത്തെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. 17000 കി​ലോ ഈ​ന്ത​പ്പ​ഴം കോ​ണ്‍​സു​ലേ​റ്റ് വ​ഴി കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​യെ​ന്ന് രേ​ഖ​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. ഇ​ത്ര​യും ഈ​ന്ത​പ്പ​ഴം എ​ന്തി​നാ​ണ് കോ​ണ്‍​സു​ലേ​റ്റി​നെന്നും അദ്ദേഹം ചോദിച്ചു. കോ​ണ്‍​സു​ലേ​റ്റി​ലെ അം​ഗ​ങ്ങ​ള്‍ പ​ത്ത് വ​ര്‍​ഷം തി​ന്നാ​ലും ഇ​ത്ര​യും ഈ​ന്ത​പ്പ​ഴം തീ​രി​ല്ല. ഇ​ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ഈ​ന്ത​പ്പ​ഴ​ത്തി​ന്‍റെ മ​റ​വി​ല്‍ സ്വ​ര്‍​ണ​ക്ക​ട​ത്താ​ണ് ന​ട​ന്ന​ത്.സം​സ്ഥാ​ന പ്രോ​ട്ടോ​ക്കോ​ള്‍ ഓ​ഫീ​സ​ര്‍ അ​റി​യാ​തെ ഇ​ത് ന​ട​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ​സം​ഘം രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്നാ​ണ് ഇ​പ്പോ​ള്‍ ഭ​ര​ണ​ക​ക്ഷി​യു​ടെ ആ​രോ​പ​ണം. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​ക​ളെ ക്ഷ​ണി​ച്ചു​വ​രു​ത്തി​യ​ത് ആ​രാ​ണ്. കോ​ടി​യേ​രി​യു​ടെ മ​ക​നെ ഇ​ഡി ചോ​ദ്യം ചെ​യ്തു. ഇ​പ്പോ​ള്‍ മ​ന്ത്രി പു​ത്ര​നെ ചോ​ദ്യം ചെ​യ്യാ​ന്‍ ഒ​രു​ങ്ങു​മ്പോള്‍ രാ​ഷ്ട്രീ​യ പ്ര​രി​ത​മാ​ണെ​ന്ന് പ​റ​യു​ന്നു.

ജ​യ​രാ​ജ​ന്‍റെ​യും കോ​ടി​യേ​രി​യു​ടെ​യും ജ​ലീ​ലി​ന്‍റെ​യും നെ​ഞ്ചി​ടി​പ്പാ​ണ് ഇ​പ്പോ​ള്‍ വ​ര്‍​ധി​ക്കു​ന്ന​ത്. സ്വ​പ്ന സു​രേ​ഷു​മാ​യി മ​ക​ന് എ​ന്തു ബ​ന്ധ​മാ​ണു​ള​ള​തെ​ന്നും എ​ന്തി​നാ​ണ് ഭാ​ര്യ ക്വ​റൈ​ന്‍​ന്‍ ലം​ഘി​ച്ച്‌ ബാ​ങ്കി​ല്‍ പോ​യ​തെ​ന്നും ജ​യ​രാ​ജ​ന്‍ വ്യ​ക്ത​മാ​ക്ക​ണം.
ലൈ​ഫ് മി​ഷ​ന്‍ എം​ഒ​യു മൂ​ന്ന് മാ​സ​മാ​യി​ട്ടും സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യി​ല്ല. ഒ​ന്നും മ​റ​ച്ചു വ​യ്ക്കാ​ന്‍ ഇ​ല്ലെ​ങ്കി​ല്‍ എ​ന്തി​നാ​ണ് എം​ഒ​യു മ​റ​ച്ചു വ​യ്ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ര്‍​ത്തു.