ആലപ്പുഴ: മുൻ ബിഡി ജെഎസ് നേതാവ് സുഭാഷ് വാസുവിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. സുഭാഷ് വാസുവിന്റെ കായംകുളം പള്ളിക്കലിലെ വീട്ടിലാണ് റെയ്ഡ്. മാവേലിക്കര എസ്എൻഡിപി യൂണിയനിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടാണ് സുഭാഷ് വാസുവിന്റെ വീട്ടിൽ ക്രൈംബ്രാഞ്ചിന്റെ റെയ്ഡ്. അടുത്ത ബന്ധുക്കളുടെ വീടുകളിലും അന്വേഷണ സംഘം പരിശോധന നടത്തുണ്ട്.
മാവേലിക്കര എസ്എന്‍ഡിപി യൂണിയന് മുന്‍ പ്രസിഡന്റു കൂടിയാണ് സുഭാഷ് വാസു. ഇവരുടെ ഭരണസമിതി കാലയളവിൽ പണം വെട്ടിപ്പു നടത്തിയെന്ന കേസിലാണ് പരിശോധന. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ രണ്ട് തവണ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടും സുഭാഷ് വാസു ഹാജരായിരുന്നില്ല. തുടർന്നാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് റെയ്ഡ്. അതേ സമയം വെള്ളാപ്പള്ളി നടേശന് എതിരായ നിലപാട് സ്വീകരിച്ചതിന് പ്രതികാര നടപടിയാണിതെന്ന് സുഭാഷ് വാസുവിനോട് അടുപ്പമുള്ളവർ ആരോപിക്കുന്നു.