ജനശതാബ്ദിയടക്കം കേരളത്തിലൂടെയുള്ള 10 തീവണ്ടി സര്‍വീസുകള്‍ റദ്ദാക്കി

തിരുവനന്തപുരം: കൊറോണവൈറസ് ഭീതിയിൽ യാത്രക്കാർ

കുറഞ്ഞതോടെ കേരളത്തിലൂടെ ഓടുന്ന ജനശതാബ്ദി അടക്കം 10 സർവീസുകൾ റദ്ദാക്കി. വെള്ളിയാഴ്ച മുതലുള്ള സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.

റദ്ദാക്കിയ ട്രെയിനുകൾ

1 തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി (12082)

(മാർച്ച് 20 – 30 )

2 കണ്ണൂർ- തിരുവനന്തപുരം ജനശതാബ്ദി (12081)

(മാർച്ച് 21 – 31 )

3 മംഗലാപുരം-കോയമ്പത്തൂർ ഇന്റർസിറ്റി (22609)

(മാർച്ച് 20- 31 )

4 കോയമ്പത്തൂർ- മംഗലാപുരം ഇന്റർസിറ്റി (22610)

(മാർച്ച് 21- ഏപ്രിൽ – 1 )

5 മംഗലാപുരം- തിരുവനന്തപുരം മലബാർ (16630)

(മാർച്ച് 20 – 31 )

6 തിരുവനന്തപുരം- മംഗലാപുരം മലബാർ (16629) –

(മാർച്ച് 21 – ഏപ്രിൽ 1 )

7 ലോക്മാന്യതിലക്- എറണാകുളം തുരന്തോ എക്സ്പ്രസ് (12223)-

മാർച്ച് 21 – ഏപ്രിൽ 1)

8 എറണാകുളം- ലോക്മാന്യതിലക് തുരന്തോ എക്സ്പ്രസ് (12224)

(മാർച്ച് 22 – ഏപ്രിൽ 1)

9 തിരുവനന്തപുരം-ചെന്നൈ വീക്കിലി (12698)

( മാർച്ച് 21, 28 തിയതികളിലെ സർവീസ് )

10 ചെന്നൈ- തിരുവനന്തപുരം- (12697) (മാർച്ച് 22,29 തിയതികളിലെ

സർവ്വീസ് )