വെള്ളറടയിൽ കൊറോണ നിരീക്ഷണത്തിൽ കഴിഞ്ഞ യുവതിയെ ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി

തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറടയിൽ കൊറോണ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവതിയെ ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. ആരോഗ്യ പ്രവർത്തകനെതിരെ വെള്ളറട പൊലീസ് കേസെടുത്തു. കൊറോണ പരിശോധന സർട്ടിഫിക്കറ്റ് വാങ്ങാനായി ആരോഗ്യ പ്രവർത്തകന്റെ വീട്ടിൽ പോയപ്പോഴായിരുന്നു പീഡനമെന് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

കുളത്തുപ്പുഴ സ്വദേശിയായ യുവതി വെള്ളറടയിൽ സുഹ്യത്തിൻ്റെ വീട്ടിൽ കൊറോണ നിരീക്ഷണത്തിൽ കഴിയുമ്പോഴാണ് ആരോഗ്യ പ്രവർത്തകൻ്റെ പീഡനമുണ്ടായത്. കൊറോണ രോ​ഗിയെ ആംബുലൻസ് ഡ്രൈവർ പീഡിച്ചെന്ന വാർത്തയ്ക്ക് പിന്നാലെയാണ് വെള്ളറടയിൽ നിന്നും മറ്റൊരു പീഡന വാർത്ത പുറത്തുവരുന്നത്.