താമരശേരി: കാലം ചെയ്ത താമരശേരി രൂപതാ മുൻ ബിഷപ് മാർ പോൾ ചിറ്റിലപ്പിള്ളിയുടെ സംസ്ക്കാരം ചൊവ്വാഴ്ച. താമരശേരി കത്തീഡ്രലിൽ രാവിലെ 11നാണ് മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ മുഖ്യ കാർമ്മികത്വത്തിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും.
മാർ പോൾ ചിറ്റിലപ്പിള്ളിയുടെ ഭൗതിക ശരീരം ഞായറാഴ്ച രാത്രി 9.30ന് താമരശ്ശേരി അൽഫോൻസാ ഭവനിൽ കൊണ്ടുവന്നു. നാളെ രാവിലെ 8.30 ന് താമരശ്ശേരി ബിഷപ് ഹൗസിൽ ബിഷപ് മാർ റെമജിയൂസ് ഇഞ്ചിയാനിയുടെ നേതൃത്വത്തിലുള്ള പ്രാർത്ഥനക്ക് ശേഷം ഒമ്പതരയോടെ ഭൗതികശരീരം താമരശ്ശേരി കത്തീഡ്രൽ പള്ളിയിൽ പൊതു ദർശനത്തിന് വയ്ക്കും.