തിരുവനന്തപുരം: സംസ്ഥാന ധനകാര്യമന്ത്രി മന്ത്രി ടിഎം തോമസ് ഐസകിന് കൊറോണ സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.
മന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് അടക്കമുള്ളവർ നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചു. ആന്റിജൻ പരിശോധനയിലാണ് മന്ത്രിക്ക് കൊറോണ സ്ഥിരീകരിച്ചത്. ഉടൻ സ്രവ പരിശോധന നടത്തും. ആദ്യമായാണ് കേരളത്തിൽ ഒരു മന്ത്രിക്ക് കൊറോണ സ്ഥിരീകരിക്കുന്നത്.