കൊച്ചി: മലയാറ്റൂർ കുരിശുമുടി തീർത്ഥാടനം ഇന്ന് മുതൽ മറ്റൊരറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവച്ചതായി വികാരി ഫാ വർഗീസ് മണവാളൻ അറിയിച്ചു.കൊറോണ വൈറസ് വ്യാപനം തടയുന്നതിന് വേണ്ടി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിച്ചിരിക്കുന്ന
നടപടിക്രമങ്ങളോട് സഹകരിച്ചാണ് തീരുമാനം. മതപരമായ ചടങ്ങുകൾക്ക് ആൾക്കൂട്ടങ്ങളെ നിയന്ത്രിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. ഇക്കാര്യത്തിൽ കെസിബിസിയുടെ നിർദ്ദേശം കൂടി കണക്കിലെടുത്താണ് തീർഥാടനം നിർത്തിവച്ചത്.