മുംബൈ : 42000 രൂപ വരെയെത്തിയ സ്വർണ്ണ വിലയിൽ മാസത്തെ ഏറ്റവും താഴ്‌ന്ന നിരക്കില്‍ വ്യാപാരം പുരോഗമിക്കുന്നു. പവന് 120 രൂപ കുറഞ്ഞ് 37,360 രൂപയിലും ഗ്രാമിന് 15 രൂപ താഴ്‌ന്ന് 4,670 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.
കഴിഞ്ഞമാസം ഏഴു മുതല്‍ ഒൻപതു വരെ പവന് റെക്കോഡ് നിലവാരമായ 42,000 രൂപ രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നു വില ദിനംപ്രതി കുറയുകയാണ്. കൊറോണയ്ക്ക് ശേഷം ഓഹരി വിപണികളും വ്യവസായങ്ങളും തിരിച്ചുവരവ് തുടങ്ങിയതും കൊറോണ വാക്‌സിന്‍ പരീക്ഷണങ്ങള്‍ ഫലം കണ്ടുതുടങ്ങിയതുമാണു സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.
വൻതോതിൽ വിദേശത്തു നിന്ന് സ്വർണ ഇറക്കുമതി നടക്കുന്നതും രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞതും പ്രാദേശിക വിലയെ സ്വാധീനിച്ചു. ആഗോളവിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1,940 ഡോളറാണ്.