അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റി

തിരുവനന്തപുരം: ബസുടമകളുടെ സംയുക്ത സംഘടനകളുടെ നേത്യത്വത്തിൽ നാളെ മുതൽ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവച്ചു. ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്റെ അഭ്യർഥനയെ തുടർന്ന് സംയുക്ത യോഗത്തിലാണ് സമരം മാറ്റിവയ്ക്കാൻ തീരുമാനിച്ചത്.

സമര സമതി ഉന്നയിച്ച പ്രശ്നങ്ങളിൽ സർക്കാർ അനുഭാവപൂർവ്വമായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മന്ത്രി സംഘടനകളെ അറിയിച്ചിരുന്നു.
പരീക്ഷക്കാലമായതിനാൽ വിദ്യാർത്ഥികൾക്കും യാത്രക്കാർക്കും ബുദ്ധിമുണ്ടാക്കുന്ന സമര പരിപാടികളിൽ നിന്നും പിൻമാറണമെന്നും കൊറോണ രോഗ ഭീഷണി നേരിടുന്നതിനാൽ സർക്കാരിന്റെ നടപടികളുമായി ബസ്സുടമകൾ സഹകരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചിരുന്നു.