പെട്ടി​മു​ടി ദുരന്തം; രണ്ടു പേ​രുടെ മൃ​ത​ദേ​ഹങ്ങൾ കൂ​ടി ക​ണ്ടെ​ത്തി

മൂ​ന്നാ​ര്‍: രാജമലയിലെ പെ​ട്ടി​മു​ടിയിൽ ഉരുൾപൊട്ടലിൽ കാണാതായവരിൽ ര​ണ്ടു പേ​രു​ടെ മൃ​ത​ദേ​ഹങ്ങൾ കൂ​ടി ക​ണ്ടെ​ത്തി. ഇ​തോ​ടെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 61 ആ​യി. ഇ​നി ഒമ്പതു പേ​രെ കണ്ടെത്താനുണ്ട്. പെട്ടിമുടി പുഴയോരത്തു നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പുഴയിലും സമീപ പ്രദേശങ്ങളിലും തിരച്ചിൽ തുടരുകയാണ്.

അശ്വിൻരാജ് എന്ന ആറു വയസുകാരൻ്റെയും അനന്തസെൽവം എന്നയാളുടേതുമാണ് മൃതദേഹങ്ങളെന്ന് തിരിച്ചറിഞ്ഞു. ലയങ്ങളുള്ള പ്രദേശങ്ങളിലെ മണ്ണ് നീക്കിയുള്ള പരിശോധനയും തുടരുന്നുണ്ട്. മൃതദേഹങ്ങൾ കണ്ടെത്തും വരെ തിരച്ചിൽ തുടരും.

മൂന്നാറില്‍ നിന്ന് 30 കിമീ അകലെ മലമുകളിലുള്ള പെട്ടിമുടിയിൽ ഓഗസ്റ്റ് ആറിന് രാത്രി 11.30 ഓടെയാണ് ഉരുള്‍പൊട്ടലും തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലിലും നാലു ലയങ്ങള്‍ പൂര്‍ണമായും ഒലിച്ചുപോയത്. 82 പേരാണ് അപകടത്തില്‍പ്പെട്ടത്. പിറ്റേ ദിവസം നടത്തിയ തിരിച്ചിലിൽ 12 പേരെ രക്ഷപ്പെടുത്തിയിരുന്നു. ഒരു കുടുംബത്തിലെ 23 പേരെയും കാണാതായിരുന്നു.